കൊച്ചി: സംസ്ഥാനതലത്തില്‍ മൂന്ന് മേഖലകളിലായി നടക്കുന്ന നേതൃപരിശീലന ക്യാമ്പുകളുടെ ഭാഗമായ മധ്യമേഖല ക്യാമ്പ് എറണാകുളത്ത് ആരംഭിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. സമുദായത്തിനു വേണ്ടി അവകാശങ്ങള്‍ നേടയെടുക്കാനുള്ള പടപ്പുറപ്പാടാകണം ഇത്തരത്തിലുള്ള നേതൃപരിശീലന ക്യാമ്പുകളെന്ന് അദ്ദേഹം പറഞ്ഞു. 2019ലെ തീരനിയന്ത്രണ വിജ്ഞാപനത്തില്‍ നിയന്ത്രിത പ്രദേശങ്ങളിലും നിബന്ധനകള്‍ക്ക് വിധേയമായി തദ്ദേശവാസികള്‍ക്ക് ഭവനനിര്‍മാനണത്തിന് അവസരം നല്‍കുന്നുവെങ്കിലും പ്ലാന്‍ അന്തിമമായി വൈകുന്നതുകൊണ്ട് അതിന്റെ ഗുണഫലങ്ങള്‍ തീരവാസികള്‍ക്ക് ലഭിക്കുന്നില്ലെന്ന് കെ.എല്‍.സി.എ ക്യാമ്പ് വിലയിരുത്തി. തദ്ദേശവാസികളുടെ ഭവനനിര്‍മാണത്തിന് അവസരമൊരുക്കുന്ന തരത്തില്‍ ദീര്‍ഘകാല ഭവന നിര്‍മാണ സാധ്യതകള്‍ മുന്നില്‍കണ്ട് സുരക്ഷാ സംവിധാനങ്ങളും ശുചീകരണ പദ്ധതികളും ഒരുക്കിയാകണം പുതിയ കരട് പ്ലാന്‍ ഉണ്ടാക്കേണ്ടതെന്ന് കെ.എല്‍.സി.എ ആവശ്യപ്പെട്ടു. പ്ലാന്‍ അനന്തമായി നീണ്ടുപോയാല്‍ പ്രത്യക്ഷ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ് അധ്യക്ഷത വഹിച്ചു. ബിജു ജോസി, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, റോയി പാളയത്തില്‍, രതീഷ് ആന്റണി, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, വിന്‍സി ബൈജു, ജോസഫുകുട്ടി കടവില്‍, സാബു കാനക്കാപ്പള്ളി, സാബു വി.തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഷാജി ജോര്‍ജ്ജ്, തോമസ് കെ.സ്റ്റീഫന്‍, ഫാ. ഷാജ്കുമാര്‍, ഡോ. ജിജു അറക്കത്തറ, ജോസഫ് ജൂഡ്, അഡ്വ. റാഫേല്‍ ആന്റണി, ഷെറി ജെ.തോമസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.