ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് മയ്യഴി മാതൃകാപരമായ മികവ് കാഴ്ചവയ്ക്കുന്നു: ശിവ്‌രാജ് മീണ

ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് മയ്യഴി മാതൃകാപരമായ മികവ് കാഴ്ചവയ്ക്കുന്നു: ശിവ്‌രാജ് മീണ

മാഹി: ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് മയ്യഴി മാതൃകാപരമായ മികവാണ് കാഴ്ചവയ്ക്കുന്നതെന്നും, വിനോദ സഞ്ചാര മേഖലയില്‍ നിലവിലുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും പാതി വഴിയില്‍ നിലച്ചുപോയ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഭരണകൂടവും ജനങ്ങളും ഒറ്റക്കെട്ടായി മുന്നേറാന്‍ കഴിയണമെന്നും റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ ഭാഗമായി അഴീമുഖത്തെ ഗവ.ഹൗസ് അങ്കണത്തില്‍ നടന്ന സായാഹ്ന സംഗമത്തില്‍ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ പദ്ധതികളെക്കുറിച്ചല്ല, ഉള്ളതിന്റെ ന്യൂനതകള്‍ പരിഹരിക്കാനാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് മയ്യഴി എം.എല്‍.എ രമേശ് പറമ്പത്ത് പറഞ്ഞു. ചരിത്രവും മിത്തുക്കളും ഇഴചേര്‍ന്നു കിടക്കുന്ന മയ്യഴിയുടെ മനോഹാരിതയെ വിനോദ സഞ്ചാരത്തിന് ഉപയുക്തമാക്കാനുള്ള പദ്ധതികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാവണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണകൂടം കൂടുതല്‍ സൂക്ഷ്മത കാണിക്കണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ചൂണ്ടിക്കാട്ടി. പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട്, വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി, സ്വാതന്ത്ര്യ സമര പോരാളികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥ വകുപ്പ് മേധാവികള്‍ സംബന്ധിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചയുമുണ്ടായി. തുടര്‍ന്ന് സംഗീത സായന്തനവും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *