ചെറുവാടി: അഡ്വഞ്ചര്‍ ക്ലബ് ചെറുവാടി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ആദിവാസി കോളനിയിലേക്ക് മൂന്ന്‌ലക്ഷം രൂപയുടെ സഹായങ്ങയുമായുള്ള ജീവ കാരുണ്യ ബുള്ളറ്റ് യാത്ര തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് ഖിലാഫത്ത് സ്റ്റേഡിയത്തില്‍ വച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. 2013 ല്‍ ആരംഭിച്ച ചെറുവാടി അഡ്വഞ്ചര്‍ ക്ലബ്ബിന്റെ ഏഴാമത് ബുള്ളറ്റ് റൈഡില്‍ മാമലകണ്ടം ആദിവാസി കോളനിയിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങള്‍, മരുന്നുകള്‍ ,വീല്‍ ചെയറുകള്‍, പഠനോപകരണങ്ങള്‍, സൈക്കിളുകള്‍, ഭക്ഷണ സാധനങ്ങള്‍ തുടങ്ങി മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങളുമായി 51 ബുളളറ്റുകളില്‍ 75 പേരാണ് രണ്ട്ദിന യാത്രയില്‍ പോകുന്നത് അഡ്വഞ്ചര്‍ യാത്രയെ ജീവ കാരുണ്യ യാത്രയാക്കി മാറ്റിയ ചെറുവാടി അഡ്വഞ്ചര്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് ലിന്റോ ജോസഫ് എം.എല്‍എ പറഞ്ഞു. ബുള്ളറ്റ് യാത്രയോട് അനുബന്ധിച്ച് കൊടിയത്തൂര്‍ പാലിയേറ്റീവ് ക്ലിനിക്കിന് ക്ലബ്ബ് നല്‍കുന്ന വീല്‍ ചെയര്‍ എം.എല്‍.എ വിതരണം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി ഗുലാം ഹുസൈന്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് മുഖ്യാഥിതിയായി, ബ്ലോക്ക് മെമ്പര്‍ സുഹ്‌റ വെള്ളങ്ങോട്ട്, വാര്‍ഡ് മെമ്പര്‍മാരായ ഫസല്‍ കൊടിയത്തൂര്‍, ബാബു പൊലുകുന്നത്ത്, കാരശ്ശേരി ബാങ്ക് പ്രസിഡന്റ് എന്‍.കെ അബ്ദുറഹ്‌മാന്‍, അഡ്വ.ഷമീം പക്‌സാന്‍, ക്ലബ് പ്രസിഡന്റ് അല്‍ത്താഫ് , സെക്രട്ടറി നിയാസ് ചെറുവാടി, ക്യാപ്റ്റന്‍ സലീം പാറക്കല്‍ സംബന്ധിച്ചു. സലാം മാസ്റ്റര്‍ സ്വാഗതവും നിയാസ് ചേറ്റൂര്‍ നന്ദിയും പറഞ്ഞു.