കാരന്തൂര്‍: വിപുലമായ സാംസ്‌കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ ഒരുമിപ്പിക്കുന്നത് ഭരണഘടനയാണെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന ഭരണഘടനാ ആശയങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഭരണാധികാരികളും ജനങ്ങളും തയ്യാറാവണമെന്നും മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി. 74-ാമത് റിപ്ലബ്ലിക് ദിനത്തിന്റെ ഭാഗമായി മര്‍കസില്‍ നടന്ന ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ വിവിധ മര്‍കസ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിപിഎം ഫൈസി വില്യാപ്പള്ളി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അക്ബര്‍ ബാദുശ സഖാഫി, ശമീം കെകെ, ഉമറലി സഖാഫി സംബന്ധിച്ചു. കേരളത്തിലെയും 22 സംസ്ഥാനങ്ങളിലെയും വിവിധ മര്‍കസ് ക്യാമ്പസുകളിലും ഇതേ സമയം റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ റിപ്ലബ്ലിക് ദിന സന്ദേശം ക്യാമ്പസുകളില്‍ വായിച്ചു.