മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായതിന് കുടുംബം എന്ത് പിഴച്ചു?; പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് ജപ്തിക്കെതിരേ കെ.എം ഷാജി

മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായതിന് കുടുംബം എന്ത് പിഴച്ചു?; പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് ജപ്തിക്കെതിരേ കെ.എം ഷാജി

കോഴിക്കോട്: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ നാശനഷ്ടം നികത്താന്‍ സര്‍ക്കാരിന്റെ ജപ്തി നടപടിക്കെതിരേ മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് എന്തിനാണ് ജപ്തി ചെയ്യുന്നതെന്ന് എന്ത് അടിസ്ഥാനത്തിലാണ്. മക്കള്‍ പി.എഫ്.ഐക്കാര്‍ ആയതിന് വീട്ടുകാര്‍ എന്ത് പിഴച്ചു എന്ന് കെ.എം ഷാജി ചോദിച്ചു. പി കെ. ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം ഷാജി. പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സര്‍ക്കാരനെതിരായ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ഷാജി പറഞ്ഞു.

പതിനായിരകണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയില്‍ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാന്‍ കയറി ഇറങ്ങുന്നത്. കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ പോലും പക്ഷപാതിത്വം കാണിക്കുന്നെന്നും ഷാജി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്.ഡി.പി.ഐയുടെ സമരപ്രഖ്യാപനസമ്മേളനത്തിലായിരുന്നു പിന്തുണ. എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നല്‍കില്ല. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്നും എം.കെ ഫൈസി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *