മുംബൈ: താനെ ജില്ലയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മജീദ് അന്‍സാരി (25) എന്നയാളാണ് മരണപ്പെട്ടത്. താനെ ജില്ലയിലെ ഖാദിപര്‍ പ്രദേശത്താണ് സംഭവം. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്ന മജീദ് തല്‍ക്ഷണം മരിച്ചുവെന്ന് പോലിസ് പറഞ്ഞു. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.