ബി.ജെ.പി നടക്കാവ് മണ്ഡലം പദയാത്ര 28, 29 തിയതികളില്‍

ബി.ജെ.പി നടക്കാവ് മണ്ഡലം പദയാത്ര 28, 29 തിയതികളില്‍

കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കും എതിരേ ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു നയിക്കുന്ന പദയാത്ര 28, 29 തിയതികളില്‍ നടത്താന്‍ മണ്ഡലം യോഗത്തില്‍ തീരരുമാനമായി. 28ന് വൈകീട്ട് ആറ്മണിക്ക് ഈസ്റ്റ്ഹില്ലില്‍ ബി.ജെ.പി ഉത്തര മേഖലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും ജില്ല വൈസ് പ്രസിഡന്റ് പൊക്കനാരി ഹരിദാസന്‍, ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം അനില്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും. 29ന് രാവിലെ 9.30ന് വണ്ടിപ്പേട്ടയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് എരഞ്ഞിപ്പാലം, കാരപ്പറമ്പ്, പീപ്പിള്‍സ് റോഡ്, ഈസ്റ്റ് ഹില്‍ റോഡ് പാറമ്മല്‍ സ്‌കൂള്‍ പരിസരം , പുതിയങ്ങാടി ജംഗ്ഷന്‍ , പള്ളിക്കണ്ടി ബീച്ച് , അത്താണിക്കല്‍ ബീച്ച്, കാമ്പുറം ബീച്ച്, തൊടിയില്‍ ബീച്ച്, പണിക്കര്‍ റോഡ് ജംഗ്ഷന്‍, കൊട്ടാരം റോഡ്, തിരുത്തിയാട് ബേബി മെമോറിയല്‍ ജംഗ്ഷന്‍ എന്നീ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും.

തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി ഉത്തരമേഖല സെക്രട്ടറി എന്‍.പി.രാമദാസന്‍ ഉദ്ഘാടനം ചെയ്യും. യോഗം ജില്ലാ വൈസ് പ്രസിഡന്റ് പൊക്കനാരി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും കൗണ്‍സിലറുമായ അനുരാധ തായാട്ട്, ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം അനില്‍കുമാര്‍, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം എന്‍.അജിത്ത്കുമാര്‍ , മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.പി പ്രകാശന്‍, പ്രവീണ്‍ തളിയില്‍, വൈസ് പ്രസിഡന്റ് എം.ജഗനാഥന്‍, സെക്രട്ടറി സരള മോഹന്‍ദാസ് , കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.സുഭാഷ്, വി.വി സജീന്ദ്രന്‍, എ.പി പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *