പരാജയത്തോടെ ഗ്രാന്‍ഡ്സ്ലാം കരിയറിന് വിരാമമിട്ട് സാനിയ മിര്‍സ

പരാജയത്തോടെ ഗ്രാന്‍ഡ്സ്ലാം കരിയറിന് വിരാമമിട്ട് സാനിയ മിര്‍സ

മെല്‍ബണ്‍: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഗ്രാന്‍ഡ്സ്ലാം കരിയറിന് വിരാമിട്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേല്‍ മാറ്റോസ് സഖ്യത്തോട് തോറ്റതോടെയാണ് പരാജയത്തോടെ സാനിയ മിര്‍സ ഗ്രാന്‍ഡ് സ്ലാം കരിയറിന് അന്ത്യമിട്ടത്. സ്‌കോര്‍: 6-7, 2-6.

തന്റെ ഗ്രാന്‍ഡ്സ്ലാം കരിയര്‍ വിജയത്തോടെ അവസാനിപ്പിക്കണമെന്ന സാനിയയുടെ മോഹമാണ് പരാജയത്തോടെ വീണത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാനത്തെ ഗ്രാന്‍ഡ്സ്ലാം മത്സരമായിരിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ കരിയറിലെ ഏഴാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് സാനിയ മിര്‍സ മെല്‍ബണിലെത്തിയത്.

രണ്ടുവട്ടം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള സാനിയ മിര്‍സ 2009ല്‍ മഹേഷ് ഭൂപതിക്കൊപ്പവും 2016ല്‍ മാര്‍ട്ടിന് ഹിന്‍ജസിനൊപ്പവും വിജയിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *