നാദാപുരം: തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ചിക്കീസ് കഫ്‌റ്റേരിയ എന്ന സ്ഥാപനത്തിലേക്ക് മലിനമായ കിണര്‍ വെള്ളം ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ മലിനമായ കിണറില്‍ നിന്നും സ്ഥാപനത്തിലെ വാട്ടര്‍ ടാങ്കിലേക്ക് പൈപ്പ് കണക്ഷന്‍ കണ്ടെത്തി. കണക്ഷന്‍ അധികൃതര്‍ മുറിച്ചു മാറ്റുകയും സ്ഥാപനത്തിലേക്കുള്ള വാട്ടര്‍ കണക്ഷന്‍ കെട്ടിടത്തില്‍ തന്നെയുള്ള മറ്റൊരു കിണറിലേക്ക് മാറ്റിസ്ഥാപിക്കാനും അതുവരെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നോട്ടീസ് നല്‍കുകയും ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിനാല്‍ സ്ഥാപനത്തില്‍ നിന്നും 3000 രൂപ പിഴ ഈടാക്കി. പരിശോധനയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് , താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് ബാബു.കെ എന്നിവര്‍ പങ്കെടുത്തു.