നല്ലളം: ജനദ്രോഹ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി പിന്‍വലിക്കണം, തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) കെ.എസ്.ഇ.ബി ഫറോക്ക് ഡിവിഷന്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സമരം നടത്തി. പ്രതിഷേധ ധര്‍ണ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഡിവിഷന്‍ പ്രസിഡന്റ് പി. അലി അധ്യക്ഷനായി. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) വടകര ഡിവിഷന്‍ പ്രസിഡന്റ് കെ.കെ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി.
നല്ലളം മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി.പി ദില്‍ഷാദ്, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സുനില്‍ കക്കുഴി, സംസ്ഥാന കമ്മിറ്റി അംഗം പി.ഐ അജയന്‍, ജില്ലാ കമ്മിറ്റി അംഗം എന്‍.വി സുദര്‍ശനന്‍, ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ പയമ്പ്ര, ജില്ലാ കമ്മിറ്റി അംഗം രാജേഷ് കടലുണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി കെ. ഇര്‍ഷാദ് സ്വാഗതവും ഡിവിഷന്‍ ട്രഷറര്‍ ടി. ഷാജി നന്ദിയും പറഞ്ഞു.