ലഹരിക്കെതിരേയുള്ള പോരാട്ടത്തിനായി കൂട്ടായ്മകള്‍ ശക്തിപ്പെടണം: അജീഷ് അത്തോളി

ലഹരിക്കെതിരേയുള്ള പോരാട്ടത്തിനായി കൂട്ടായ്മകള്‍ ശക്തിപ്പെടണം: അജീഷ് അത്തോളി

ദേശീയ സേവാഭാരതി അത്തോളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: ദേശീയ സേവാഭാരതി അത്തോളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ഒറിയാന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ജീവന്‍ ടി.വി റീജ്യണല്‍ ബ്യൂറോ ചീഫ് അജീഷ് അത്തോളി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേയുള്ള പോരാട്ടത്തിനായി കൂട്ടായ്മകള്‍ ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. റിട്ട. എക്‌സൈസ് ഓഫീസര്‍ കെ.സി കരുണാകരന്‍ പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സി,ശിവദാസന്‍, സേവാഭാരതി ജില്ലാ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍
പി.ബിനോയ് , മാധ്യമ പ്രവര്‍ത്തകരായ സുനില്‍ കൊളക്കാട്, രാധാകൃഷ്ണന്‍ ഒള്ളൂര്‍, ഗുരുവായുരപ്പന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. വി.കെ ഹരിദാസ്, സേവാ ഭാരതി യൂണിറ്റ് സെക്രട്ടറി ഷാജി കോളിയോട്ട്, കൃഷ്ണന്‍ മണ്ണാട്ട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലയില്‍ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു.

വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ സിജു പാണന്‍കണ്ടി, മെഡിക്കല്‍ പ്രവേശനം നേടിയ കെ.ടി നന്ദന, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടംതുള്ളലില്‍ എഗ്രേഡ് നേടിയ അനുഗ്രഹ് ശങ്കര്‍ , തിരുവാതിരക്കളിയില്‍ എഗ്രേഡ് നേടിയ ആര്യ ശിവദാസ് , 70ാം വയസില്‍ കിണര്‍ കുഴിച്ച കണ്ണിപൊയില്‍ എ.കെ ആണ്ടി-പത്മിനി ദമ്പതികള്‍ എന്നിവരെ ആദരിച്ചു. സേവാഭാരതി അത്തോളി യൂണിറ്റ് രക്ഷാധികാരി ചെത്തില്‍ ശ്രീനിവാസന്‍ കുടുംബം അവരുടെ അമ്മയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ജീവന്‍ രക്ഷാ ഉപകരണം സേവാ ഭരതിയ്ക്ക് കൈമാറി. സേവാ ഭാരതി അത്തോളി യൂണിറ്റ് വിദ്യാഭ്യാസ കണ്‍വീനര്‍ കെ. കെ റിംഷു സ്വാഗതവും യൂണിറ്റ് വൈസ്പ്രസിഡന്റ് കൃഷ്ണന്‍ മണ്ണാട്ട് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *