ഒന്നിച്ച് മുന്നേറാം സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍; റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി

ഒന്നിച്ച് മുന്നേറാം സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍; റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്യത്തിന്റെ 74ാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിപുലമായ പരിപാടികളാണ് രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍. സിസിയാണ് ഇത്തവത്തെ മുഖ്യാതിഥി. പ്രൗഡഗംഭീരമായ റിപ്പബ്ലിക് ദിന പരേഡാണ് നടക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *