കോഴിക്കോട്: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ആദ്യപടിയായി 13 പേര്‍ക്ക് കൃത്രിമ കാലുകള്‍ നല്‍കി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ചേമ്പര്‍ ദേശീയ പ്രസിഡന്റ് വി.ഭരത്ദാസ്, മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ് കോയ, വനിതാ വിഭാഗം ചേയര്‍ പേഴ്‌സന്‍ മധുശ്രീ, ഡോ. പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു. പി.എം.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ്ഡായ പ്രൊഫസര്‍ ഡോ.ശ്രീദേവി മേനോന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും സോണല്‍ ലിംബ് ഫിറ്റിങ്ങ് സെന്ററിന്റെ പ്രോജക്റ്റ് ഡയരക്ടറുമായ ഡോ. ഇ.വി ഗോപി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 12 പേര്‍ക്ക് കൂടി കൃത്രിമ കാലുകള്‍ ലഭമ്യമാകും. അതിനോടൊപ്പം ആളുകള്‍ക്ക് വേണ്ട പരിശീലനവും പി.എം.ആറാണ് നല്‍കുന്നത്.