സബര്‍മതി ഫ്‌ളയര്‍-2023

സബര്‍മതി ഫ്‌ളയര്‍-2023

മാഹി: സബര്‍മതി ട്രസ്റ്റിന്റെ ദശ വാര്‍ഷികാഘോഷം ഫ്‌ളയര്‍-2023 വിവിധ പരിപാടികളോടെ പള്ളൂരിന്റെ സാമൂഹ്യോത്സവമായി ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോഗോ പ്രകാശനം ഡോ. മഹേഷ് പള്ളൂരിന്റ അധ്യക്ഷതയില്‍ 29ന് വൈകീട്ട് നാല് മണിക്ക് ട്രസ്റ്റ് ഓഫിസില്‍ , ട്രസ്റ്റ് രക്ഷാധികാരി പി.പി വിനോദ് നിര്‍വഹിക്കും. ഏപ്രില്‍ അവസാന വാരത്തില്‍ നടക്കുന്ന ഫ്‌ളയര്‍-2023ല്‍ സിനിമാ-സീരിയല്‍ റിയാലിറ്റി ഷോകളിലെ പ്രമുഖ താരങ്ങള്‍ അതിഥികളായെത്തും. ഇതോടനുബന്ധിച്ച് മാനസിക വെല്ലുവിളി നേരിടുന്നവരുടെ പ്രശ്‌നങ്ങളെ അധികരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. മാഹി ഗവ. ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ ഭിന്നശേഷി പരിശോധന, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് വിതരണം, സോഷ്യല്‍ ആന്‍ഡ് ബിഹേവിയറല്‍ ഹെല്‍ത്ത് അക്കാദമിയുടെ നേതൃത്വത്തില്‍ പുതുച്ചേരിയിലെ വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സെല്‍ഫ് അഡ്മിനിസ്‌ട്രേഷന്‍, ബേസിക് ഓഫ് ഇംഗ്ലീഷ് ഗ്രാമര്‍ , എക്‌സാം ഫോക്കസ് എന്നിവ നടത്തി വരുന്നു. വാര്‍ഷികത്തോടനുബന്ധിച്ച ്ഉപകരണസംഗീതം, ഒപ്പന, കോല്‍ക്കളി, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, കരോക്കെ ഗാനാലാപനം, കോമഡി ഷോ, മോണോ ആക്ട് എന്നിവയുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ പി.വി ലീഗിന , പി.പി ആശാലത , എം.കലയരശു, വി.വി ഷംന, പി.വി ശ്രീലിഷ, ജസ്‌ന ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *