വരകളിലും വര്‍ണങ്ങളിലും നിറഞ്ഞ് കരിയാട് സ്‌കൂള്‍

വരകളിലും വര്‍ണങ്ങളിലും നിറഞ്ഞ് കരിയാട് സ്‌കൂള്‍

തലശ്ശേരി: നാനൂറോളം കുട്ടികളുടെ ഭാവനകള്‍ പീലി വിടര്‍ത്തിയപ്പോള്‍ കരിയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1050തോളം വര്‍ണചിത്രങ്ങള്‍ മിഴി തുറന്നു. ചിത്രകലാ അധ്യാപിക ഇ.അശ്വതിക്ക് ഇത് അഭിമാനത്തിന്റെ നിമിഷം.ൃപൂവും പൂമ്പാറ്റകളും, അസ്തമയസുര്യന്റെ വര്‍ണ്ണ ഭംഗിയും, ചേക്കേറുന്ന പറവകളും, പ്രകൃതി ദൃശ്യങ്ങളും, നാടോടി കലാരൂപങ്ങളും, ഛായാപടങ്ങളും മാത്രമല്ല, ചുട്ടുപൊള്ളുന്ന വര്‍ത്തമാനകാലത്തോട് ശക്തമായി പ്രതികരിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള രചനകളും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. പെന്‍സില്‍ ഓയില്‍, ജലച്ഛായം, അക്രലിക്, ക്രയോണ്‍, ഫാബ്രിക് തുടങ്ങി വ്യത്യസ്ത മീഡിയകളില്‍ കടലാസ്, തുണി, ക്യാന്‍വാസ് , മരത്തടി തുടങ്ങി വിവിധ മാധ്യമങ്ങളിലാണ് കുട്ടികളുടെ മനസ്സില്‍ ആമന്ത്രണം ചെയ്ത ഭാവനകള്‍ പൂത്തുലഞ്ഞത്. ഏറെ പരിചയമില്ലാത്ത ആഫ്രിക്കന്‍ ട്രൈബല്‍ ആര്‍ട്ട് ഡ്യൂഡില്‍ ആര്‍ട്ട്, മണ്ടല ആര്‍ട്ട് എന്നിവയും ആസ്വാദകരുടെ ശ്രദ്ധയാകര്‍ഷിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.കെ മനോജിന്റെ അധ്യക്ഷതയില്‍ നഗരസഭാംഗം കെ.കെ മിനി ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ശില്‍പ്പി സൂര്യനാഥ്,’ ആര്‍ട്ടിസ്റ്റ് മധുസൂദനന്‍ കെ.പി.സുമതി സംസാരിച്ചു. പ്രധാന അധ്യാപിക എസ്.എന്‍.രജനി സ്വാഗതവും ചിത്രകലാ അധ്യാപിക ഇ.അശ്വതി നന്ദിയും പറഞ്ഞു.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *