കോഴിക്കോട്: ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കങ്ങള്‍ അപകടകരമാണെന്ന് കോഴിക്കോട് വിചാരവേദി സംഘടിപ്പിച്ച ‘ അഭിമാനം, മതേതര ഇന്ത്യ ‘ വിഷയത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് സ്മൃതി സദസ് അഭിപ്രായപ്പെട്ടു. വൈവിധ്യമാണ് ഇന്ത്യയുടെ ആത്മാവ്. ഇത് തകര്‍ക്കാന്‍ അനുവദിക്കരുത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജീവിക്കാനും പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടന സംരക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച സ്മൃതി സദസ് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. മൗലാന ആസാദ് ഫൗണ്ടേഷന്‍ പ്രസിഡന്റ് എം.കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. ഫിറോസ് ഖാന്‍ രചന നിര്‍വഹിച്ച ‘മുഖലക്ഷണം’ ആല്‍ബത്തിന്റെ മുഖശ്രീ പ്രകാശനം പി.പി ഉമര്‍ ഫാരൂഖ് നിര്‍വഹിച്ചു. പ്രഭാഷകന്‍ വിനോദ് മേക്കോത്ത്, സാഹിത്യകാരി മനി സജി, കെ.കുഞ്ഞാലികുട്ടി, ശ്രീജ ബാലന്‍, എ.വി ഫര്‍ദിസ് പ്രസംഗിച്ചു.