യു.എ.ഇയില്‍ കുറഞ്ഞ ചെലവില്‍ സംരംഭം; കാലിക്കറ്റ് ചേംബര്‍ സംവാദം സംഘടിപ്പിച്ചു

യു.എ.ഇയില്‍ കുറഞ്ഞ ചെലവില്‍ സംരംഭം; കാലിക്കറ്റ് ചേംബര്‍ സംവാദം സംഘടിപ്പിച്ചു

കോഴിക്കോട്: കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ വ്യവസായികള്‍ക്ക് ബിസിനസ് സാധ്യതകള്‍ പങ്ക്‌വയ്ക്കാന്‍ ഉമ്മുല്‍ ഖൊയ്വാന്‍ (യു.എ.ക്യൂ ) സ്വതന്ത്ര വ്യാപാര മേഖല പ്രതിനിധികളുമായി സംവാദം സംഘടിപ്പിച്ചു. ചേംബര്‍ ഹാളില്‍ നടത്തിയ സംവാദത്തില്‍ യു.എ.ഇ സീനിയര്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് പ്രതിനിധികളായ സമേഷ് മഗ്ഡി, കെവിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുത്തു. സംവാദത്തില്‍ യു.എ.ഇയില്‍ ബിസിനസ് ചെയ്യുവാന്‍ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വളരെ കുറഞ്ഞ ചിലവില്‍ വാഗ്ദാനം ചെയ്തതായും ഇത് സംസ്ഥാനത്തെ വ്യവസായികള്‍ക്ക് ബിസിനസ് സാധ്യത വര്‍ധിപ്പിക്കുവാന്‍ സാഹചര്യം ഉണ്ടാക്കുമെന്ന് ചേംബര്‍ പ്രസിഡന്റ് റാഫി പി.ദേവസ്സി അഭിപ്രായപ്പെട്ടു. ചേംബര്‍ ഹോണററി സെക്രട്ടറി എ.പി അബ്ദുള്ളകുട്ടി , എം.മുസമ്മില്‍ , സുബൈര്‍ കൊളക്കാടന്‍ എന്നിവരും സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *