മലബാര്‍ ന്യൂറോകോണ്‍; ന്യൂറോളജിസ്റ്റുകളുടേയും ന്യൂറോസര്‍ജന്മാരുടെയും സംഗമത്തിന് 28ന് തുടക്കം

മലബാര്‍ ന്യൂറോകോണ്‍; ന്യൂറോളജിസ്റ്റുകളുടേയും ന്യൂറോസര്‍ജന്മാരുടെയും സംഗമത്തിന് 28ന് തുടക്കം

കോഴിക്കോട്: കൈരളി ന്യൂറോസയന്‍സസ് സൊസൈറ്റിയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് ആയ മലബാര്‍ ന്യൂറോകോണ്‍ 28, 29, 30 തിയ്യതികളിലായി നടക്കും. വയനാട് വൈത്തിരി റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. കേരളത്തിലുടനീളമുളള 250ഓളം ന്യൂറോളജിസ്റ്റ്മാരും ന്യൂറോസര്‍ജന്മാരും പ്രസ്തുത കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ന്യൂറോളജിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഇവന്റുകളില്‍ ഒന്നാണ് മലബാര്‍ ന്യൂറോകോണ്‍. എല്ലാ വര്‍ഷവും നടക്കുന്ന ഈ കോണ്‍ഫറന്‍സിന് ഇത്തവണ ആതിഥേയത്വമരുളുന്നത് കാലിക്കറ്റ് ന്യൂറോളജിക്കല്‍ സൊസൈറ്റിയാണ്.

കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ നയിക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇതിന് പുറമേ കോണ്‍ഫറന്‍സിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ വച്ച് എന്‍ഡോസ്‌കോപ്പിക് സ്‌കള്‍ബേസ് വര്‍ക്ക്ഷോപ്പ് 27ന് നടക്കും. ഹാന്റ്സ് ഓണ്‍ കഡാവര്‍ എന്ന രീതിയിലാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ശസ്ത്രക്രിയയില്‍ വൈദഗ്ദ്ധ്യം നേടുവാനുള്ള അവസരം ഒരുക്കുന്നത്.

കേരളത്തിന്റെ ആതുരസേവന മേഖലയില്‍ ന്യൂറോസയന്‍സസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പഠനാവസരമാണ് മലബാര്‍ ന്യൂറോക്കോണ്‍’ എന്ന് പ്രൊഫ. ജേക്കബ് ആലപ്പാട്ട് (സംസ്ഥാന പ്രസിഡന്റ്) പറഞ്ഞു. കുറ്റമറ്റ രീതിയിലുള്ള ആസൂത്രണത്തിലൂടെ മുന്‍വര്‍ഷങ്ങളില്‍ മലബാര്‍ ന്യൂറോകോണ്‍ ശ്രദ്ധേയമായി മാറിയതാണ്. ആ പാരമ്പര്യത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ വിദഗ്ധമായ സംഘാടനമാണ് ഇത്തവണയും സജ്ജീകരിച്ചിരിക്കുന്നതെന്ന് പ്രൊഫ. രാജീവ് എം.പിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *