ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്; കേരള ടീമിന് യാത്രയയപ്പ് നല്‍കി കോഴിക്കോട് ദേശീയ ഹരിതസേന

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്; കേരള ടീമിന് യാത്രയയപ്പ് നല്‍കി കോഴിക്കോട് ദേശീയ ഹരിതസേന

കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കേരള ടീമിന് യാത്രയയപ്പ് നല്‍കി കോഴിക്കോട് ദേശീയ ഹരിതസേന. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.ഹരിനാരായണന്‍ നയിക്കുന്ന 16 മത്സരാര്‍ത്ഥികളുള്‍പ്പെട്ട 21 അംഗ ടീമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഹരിത സേന കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ മത്സരാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.എ ജോണ്‍സണ്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ രമേഷ് ബാബു. പി, സതീശന്‍ കൊല്ലറക്കല്‍, ദര്‍ശനം പ്രവര്‍ത്തക സമിതി അംഗങ്ങളായ ദീപേഷ് കുമാര്‍ , ജഗന്നാഥന്‍ കെ.പി എന്നിവര്‍ സംബന്ധിച്ചു. 27 മുതല്‍ 31 വരെയാണ് ദേശീയ മത്സരങ്ങള്‍ നടക്കുന്നത്. ജില്ലയില്‍ നിന്ന് നാല് വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *