കൊല്‍ക്കത്തയിലെ വിഖ്യാതമായ ഓട്ടോ ഇന്ത്യ ലിമിറ്റഡിലെ സഹപ്രവര്‍ത്തകര്‍ മുപ്പതു വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നു

കൊല്‍ക്കത്തയിലെ വിഖ്യാതമായ ഓട്ടോ ഇന്ത്യ ലിമിറ്റഡിലെ സഹപ്രവര്‍ത്തകര്‍ മുപ്പതു വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നു

ഗുരുവായൂര്‍: സ്വതന്ത്ര ഭാരതത്തിന്റെ വ്യവസായ തരംഗം സജീവമാക്കാന്‍ ഓട്ടോ ഇന്ത്യയും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഉരുക്ക് ഉല്‍പാദന രംഗത്ത് ജര്‍മ്മന്‍ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിലെ എല്ലാ ഉരുക്കു നിര്‍മാണ മേഖലയിലും (സ്റ്റീല്‍ പ്ലാന്റ്‌സ്) ഓട്ടോ ഇന്ത്യയുടെ പങ്കാളിത്തം അനിവാര്യമായിരുന്നു. തരൂര്‍ ഭാസ്‌കരന്റെ നേതൃത്വത്തിലായിരുന്ന ഓട്ടോ ഇന്ത്യ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ആ കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ 30 വര്‍ഷത്തിന് ശേഷം വീണ്ടും ഒത്തുചേര്‍ന്നു. കൊല്‍ക്കത്തയില്‍ കഴിഞ്ഞ വര്‍ഷം സെപ്തറ്റംബര്‍ 22ന് ഒരു സംഗമം നടത്തിയിരുന്നു. തുടര്‍ന്ന് കേരളത്തില്‍ സ്ഥിര താമസമാക്കിയവരുടെ ഒരു സ്നേഹസംഗമം ഈ മാസം 22ന് ഗുരുവായൂര്‍ കൃഷ്ണ ഇന്‍ ഹോട്ടലില്‍ നടന്നു. മുപ്പതു വര്‍ഷത്തിനുശേഷം നടന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത് പി.ശങ്കരനാരായണനും എന്‍.പി നായരുമായിരുന്നു. ഓട്ടോ കുടുംബത്തിന്റെ ഒത്തുചേരല്‍ ഇനിയും ഉണ്ടാകണമെന്ന് ശങ്കരനാരായണന്‍ പറഞ്ഞു. യോഗത്തില്‍ എണ്‍പത് വയസ്സ് കഴിഞ്ഞ ശങ്കരനാരായണനേയും സി.പി വേണുഗോപാലനേയും ആദരിച്ചു. എല്ലാ മെമ്പര്‍മാരും തന്റെ കുടുംബത്തെയും പരിചയപ്പെടുത്തിയതിനു ശേഷം എന്‍.പി നായരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *