കല്യാണ്‍കേന്ദ്ര ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 27 മുതല്‍ 29 വരെ

കല്യാണ്‍കേന്ദ്ര ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 27 മുതല്‍ 29 വരെ

കോഴിക്കോട്: സ്‌കൂള്‍തലത്തിലുള്ള ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബാസ്‌ക്കറ്റ്‌ബോള്‍ ലവേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് (BLACK), ബാസ്‌ക്കറ്റ്‌ബോള്‍ നെറ്റ് വര്‍ക്ക് ക്ലബും സംയുക്തമായി നടത്തുന്ന ആറാമത് കല്യാണ്‍കേന്ദ്ര ഓള്‍ കേരള ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 27 മുതല്‍ 29 വരെ മാനഞ്ചിറ മൈതാനിയിലെ ഡോ.ബി.സി വാരിയര്‍ ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ പ്രത്യേക മത്സരം നടക്കും. വിജയികളാകുന്ന ടീമിന് 8500 രൂപ വീതവും രണ്ടാംസ്ഥാനക്കാര്‍ക്ക് 6500 രൂപ വീതവും ക്യാഷ് അവാര്‍ഡും ട്രോഫികളും നല്‍കും. 27ന് വൈകീട്ട് 4.30ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. 29ന് നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ സമ്മാനദാനം ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജയന്ത്, ജോണ്‍സന്‍ ജോസഫ്, വി.പി.എച്ച് കബീര്‍, ദിനേശ്.കെ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *