കോഴിക്കോട്: ഇന്ത്യന്‍ റീഡേഴ്സ് ഫോറം ഏര്‍പ്പെടുത്തിയ കെ.പി കേശവമോനോന് പുരസ്കാരത്തിന് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.പി സൂര്യദാസും തായാട്ട് ശങ്കരന് പുരസ്കാരത്തിന് ദേശാഭിമാനി പാലക്കാട് ന്യൂസ് എഡിറ്റര്‍ പി.വി ജിജോയും അര്‍ഹരായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എ.സജീവന് ചെയര്‍മാനും കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രതാപന് തായാട്ട്, കവിയും ഗാനരചയിതാവുമായ കാനേഷ് പൂനൂര്, ചരിത്രാധ്യാപകനും എഴുത്തുകാരനുമായ ഡോ.വസിഷ്ഠ് മാണിക്കോത്ത് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ എ.സജീവന്, പി.ജാനകി, കാനേഷ് പൂനൂര്, ജാസിര്‍ തെക്കേക്കര എന്നിവര്‍ പങ്കെടുത്തു.