51ാമത് സംസ്ഥാന സീനിയര്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പ് 26ന്

51ാമത് സംസ്ഥാന സീനിയര്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പ് 26ന്

കോഴിക്കോട്: 51ാമത് സംസ്ഥാന സീനിയര്‍-പുരുഷ വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 26ന് രാവിലെ എട്ട് മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. സംസ്ഥാന വോളിബോള്‍ അസോസിയേഷനും ജില്ലാ വോളിബോള്‍ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിന്നുമാണ് ഫെബ്രുവരി രണ്ട് മുതല്‍ ഒമ്പത് വരെ ആസാമിലെ ഗോഹട്ടിയില്‍ വച്ച് നടക്കുന്ന ദേശീയ പുരുഷ-വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് പങ്കെടുക്കുന്ന കേരളാ ടീമിനെ തെരഞ്ഞെടുക്കുക. നോര്‍ത്ത്, സൗത്ത് എന്നീ രണ്ട് സോണുകളില്‍ നടന്ന സോണല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുത്ത തിരുവനന്തപുരം, എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ടീമുകള്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തില്‍ എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, മലപ്പുറം ജില്ലാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടും. നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം ഭാരവാഹികളായി ബാപ്പുഹാജി (പ്രസിഡന്റ്), കെ.കെ മുസ്തഫ (കണ്‍വീനര്‍), വി.കെ പ്രദീപന്‍ (ട്രഷറര്‍)തെരഞ്ഞെടുത്ത് കമ്മിറ്റി രൂപീകരിച്ചു. ചാമ്പ്യന്‍ഷിപ്പ് 26ന് രാവിലെ 10 മണിക്ക് ബിനോയ് ജോസഫ് (കെ.എസ്.വി.എ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. പ്രൊഫ.നാലകത്ത് ബഷീര്‍ (വി.എഫ്.ഐ അസോസിയേറ്റ് സെക്രട്ടറി) ചാമ്പ്യന്‍ഷിപ്പ് വിശദീകരിക്കും. കെ.ടി ജോസഫ് ( കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്) മുഖ്യാതിഥിയായിരിക്കും. മത്സരം രാവിലെ എട്ട് മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ രണ്ട് ഗ്രൗണ്ടുകളിലായാണ് നടക്കുന്നത്. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി സി.സത്യന്‍, കെ. മുസ്തഫ (കെ.ഡി.വി.എ), രാഘവന്‍ മാണിക്കോത്ത് (കെ.ഡി.എന്‍.എ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സി.എന്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *