കോഴിക്കോട്: ‘ദേശീയ ബാലതരംഗം’ ഇരുപതാമത് ഗാന്ധി സ്മൃതി ശലഭമേള 26ന് രാവിലെ 11.30ന് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജഗത് മയന്‍ ചന്ദ്രപുരി അറിയിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ദേശീയ ബാലതരംഗം സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ്, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ എസ്.സലാഹുദ്ധീന്‍, നടന്‍ മധുപാല്‍, ഗാന്ധി സ്മാരക നിധി ജന.സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന്‍, ദേശീയ ബാലതരംഗം സംസ്ഥാന പ്രസിഡന്റ് ശലഭ എന്നിവര്‍ പ്രസംഗിക്കും.
ആറ് വേദികളിലായി അഞ്ച് ദിനങ്ങളില്‍ 58 ഇനങ്ങളില്‍ മൂന്ന് വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള 10,000 കുട്ടി കള്‍, അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കും. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ടി. ശരത്ചന്ദ്രപ്രസാദ് എക്‌സ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ 75ാം രക്തസാക്ഷിത്വത്തിന്റെ ആദരവായി എല്ലാ മത്സരങ്ങളും ഗാന്ധി സ്മൃതിക്ക് പ്രാധാന്യം നല്‍കിയാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്നത് ‘ശലഭമേള’യുടെ പ്രത്യേകതയാണ്.