വ്യാപാരിദ്രോഹം തുടര്‍ന്നാല്‍ കടകള്‍ അടച്ചിടും, പ്രതിഷേധം ശക്തമാക്കും: കെ.കെ അനില്‍കുമാര്‍

വ്യാപാരിദ്രോഹം തുടര്‍ന്നാല്‍ കടകള്‍ അടച്ചിടും, പ്രതിഷേധം ശക്തമാക്കും: കെ.കെ അനില്‍കുമാര്‍

മാഹി: മയ്യഴിയിലെ വ്യാപാര സമൂഹത്തെ അകാരണമായി ബുദ്ധിമുട്ടിക്കുകയും, അനാവശ്യ റെയ്ഡുകള്‍ നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നടപടി ഇനിയും തുടര്‍ന്നാല്‍ അനിശ്ചിതകാല കടയടപ്പ് സമരമടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാഹി മേഖലാ ചെയര്‍മാനും, പുതുച്ചേരി ട്രേഡേഴ്‌സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ കെ.കെ അനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന ജി.എസ്.ടി വിജിലന്‍സ് എന്‍ഫോഴ്‌സ് ടീം മയ്യഴിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പ്രതിഷേധിച്ച് മാഹി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡിനോടനുബന്ധിച്ച് കസ്റ്റഡിയിലെടുത്ത രേഖകളും, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളും ഇനിയും മടക്കിക്കൊടുത്തിട്ടില്ല. ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ചു. ഷാജു കാനത്തില്‍, പായറ്റ അരവിന്ദന്‍ , അഹമ്മദ് ഷമീര്‍ സംസാരിച്ചു. കെ.പി.അനൂപ് കുമാര്‍, കെ.ഭരതന്‍, ദിനേശന്‍ പൂവ്വച്ചേരി, മുഹമ്മദ് യൂനുസ്, കെ.കെ.ശ്രീജിത്ത്, എ.വി.യൂസഫ്, ടി.എം.സുധാകരന്‍, ദിനേശന്‍ പൂവ്വച്ചേരി നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *