മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ 29 ബ്ലോക്കുകളില്‍ പുതുതായി നിരത്തിലിറക്കിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ഓടിത്തുടങ്ങി. കര്‍ഷകര്‍ക്ക് ഏതു സമയത്തും അവരുടെ വീട്ടുപടിക്കല്‍ സേവനമെത്തിക്കുക എന്ന വലിയ ലക്ഷ്യം മുന്‍നിറുത്തിയാണ് യൂണിറ്റുകള്‍ ആരംഭിച്ചിരിക്കുന്നത്. 1962 എന്ന ടോള്‍ഫ്രീ കോള്‍ സെന്റര്‍ മുഖാന്തരം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലെ ആടുകള്‍ക്കുള്ള ചികില്‍സാ ഫീസ് ഏകോപിപ്പിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ കൗശിഗന്‍ ഐ.എ.എസ് ഉത്തരവിറക്കി. ആടുകളിലെ പ്രസവ ശസ്ത്രക്രിയ, പ്രസവസമയത്തുണ്ടാകുന്ന സങ്കീര്‍ണതകള്‍, ഗര്‍ഭപാത്രം താഴേക്ക് വരുന്ന അവസ്ഥ , ടോര്‍ഷന്‍ , മറ്റു ശസ്ത്രക്രിയകള്‍ എന്നിങ്ങനെയുള്ള രോഗങ്ങളുടെ ചികില്‍സാനിരക്ക് ക്രമീകരിച്ചാണ് ഉത്തരവിറക്കിയത്. പ്രത്യേക രോഗസാഹചര്യം കണക്കിലെടുത്ത് ചികില്‍സ നല്‍കുമ്പോള്‍ 450 എന്ന സാധാരണ ചികില്‍സാ നിരക്കില്‍ നിന്നും മാറി താഴെ പറയുന്ന നിരക്ക് ബാധകമായിരിക്കും .
ക്രമനമ്പര്‍ രോഗ സാഹചര്യം/സര്‍ജറി ഫീസ് നിരക്ക് ( വിദഗ്ധ ചികിത്സകന്‍ ) ഫീസ് നിരക്ക് ( പുറമേ നിന്നുള്ള വിദഗ്ധര്‍)
1. ആടുകളുടെ പ്രസവസംബന്ധമായ പ്രശ്‌നങ്ങള്‍ ( complecated dystocia), 900രൂപ വീതം 1450 രൂപ വീതം (ഒരു വിദഗ്ധന്)
2. ഗര്‍ഭപാത്രം പുറത്തേക്ക് തള്ളല്‍ (uterine prolapse) 900 രൂപ വീതം 1450 രൂപ വീതം (ഒരു വിദഗ്ധന് )
3. Torsion 900രൂപ വീതം 1450 രൂപ വീതം ( ഒരു വിദഗ്ധന് )
4. സിസേറിയന്‍ 900 രൂപ വീതം 1450 രൂപ വീതം (പരമാവധി രണ്ട് വിദഗ്ധര്‍)
5. മറ്റു ശസ്ത്രക്രിയകള്‍ Rumenotomy, Laparotomy etc. 900 രൂപ വീതം 1450 (പരമാവധി രണ്ട് വിദഗ്ധര്‍)