മാഹി: കൊച്ചു ഗുരുവായൂര്‍ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും. തുടര്‍ന്ന് കലവറ നിറക്കല്‍ ഉണ്ടാകും. വരും ദിവസങ്ങളില്‍ വൈകീട്ട് ആറ് മണിക്ക് ഘോഷയാത്ര, ഏഴ് മണി ചെണ്ടമേളം, ഒമ്പത് മണി അത്താഴപൂജ, ശ്രീഭൂതബലി, ശീവേലിയും കളഭം വരവ്, ഗോക്കള്‍ക്ക് വൈക്കോല്ദാനം, ഭക്തിഗാനസുധ, തായമ്പക നിവേദ്യം വരവ്, ഗണപതിഹോമം, ഭജന, നാടകം, പി.കെ.രാമന് ഹൈസ്കൂള്‍ വാര്‍ഷികാഘോഷം, സംഗിത കച്ചേരി, നൃത്തനൃത്യങ്ങള്‍, ലക്ഷാര്‍ച്ചന, എസ്.കെ.ബി.എസ് യൂത്ത് വിങ്ങ് വാര്‍ഷികാഘോഷം, ഓട്ടന്തുള്ളല്, മഹിളാസമാജം വാര്‍ഷികാഘോഷം , ഉത്സവബലി, ഗാനമേള, രഥോത്സവം, തിടമ്പ് നൃത്തം, പള്ളിവേട്ട, എന്നിവയുമുണ്ടാകും. ഫെബ്രുവരി മൂന്നിന് പുലര്‍ച്ചെ 5.30ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, വാകച്ചാര്‍ത്ത്, ഗണപതിഹോമം, ആറാട്ടിനെഴുന്നള്ളിക്കല്, തുടര്‍ന്ന് കൊടിയിറക്കലാണ്. ഉത്സവദിവസങ്ങളിലെല്ലാം അന്നദാനവുമുണ്ടാകുമെന്ന് ക്ഷേത്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.വേണുഗോപാലന്‍ അറിയിച്ചു.