പോലിസ് സേനാംഗങ്ങളെ ആദരിച്ചു

പോലിസ് സേനാംഗങ്ങളെ ആദരിച്ചു

മാഹി: സുധാകരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ അഭിമുഖ്യത്തില്‍ ഗവ.മിഡില്‍ സ്‌കൂളില്‍ മാഹി മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന കളവുകേസുകള്‍ അതി സാഹസികമായി തെളിയിച്ച മാഹി പോലിസിലെ ക്രൈം ടീം അംഗങ്ങളായ മാഹി സൂപ്രണ്ട് ഓഫ് പോലിസ് രാജശങ്കര്‍ വെള്ളാട്ട് , സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ശേഖര്‍, സബ് ഇന്‍സ്‌പെക്ടര്‍ റീന മേരി ഡേവിഡ്, എ.എസ്.ഐമാരായ കിഷോര്‍ കുമാര്‍ , പി.വി പ്രസാദ്, സരോഷ്, സതീശന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സി.വി.ശ്രീജേഷ് എന്നിവരെ ആദരിച്ചു. മാഹി കോടതിയിലെ പ്രോസിക്യൂട്ടര്‍ അന്റ് പ്ലീനര്‍ അഡ്വ.പി.കെ വത്സരാജ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രസന്നന്‍ മെമ്മോറിയല്‍ ഓള്‍ കേരള പ്രൈസ് മണി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയിച്ച അക്കാദമിയിലെ താരങ്ങളെയും , മാഹി ബാലകലാമേളയിലും ഇന്റര്‍ സ്‌ക്കൂള്‍ സ്‌പോര്‍ട്‌സ് മീറ്റിലും വിജയിച്ചവരേയും മാഹി എസ്.പിരാജശങ്കര്‍ വെള്ളാട്ട്, സി.ഐ എ.ശേഖര്‍, എ.കെ.മോഹനന്‍ മാസ്റ്റര്‍, പി.ആര്‍. സലീം എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. ജോസ് ബേസില്‍ ഡിക്രൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമോദ് സ്വാഗതവും, എ.എസ് അശോകന്‍ നന്ദിയും പറഞ്ഞു. അഡ്വ. ടി.അശോക് കുമാര്‍, പാറേമ്മല്‍ അശോകന്‍, പോള്‍ ഷിബു, അജയന്‍ പൂഴിയില്‍, എ.സുധാകരന്‍, ഷഫീഖ് വി.കെ, സലീം ആയഞ്ചേരി, ധര്‍മ്മരാജ് ,ഗിരീഷ് കേശവ, സുജിത്ത് വളവില്‍ , മഹേഷ് പൂഴിയില്‍, എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *