തലശ്ശേരി: കേരളത്തിലെ ചിത്രകാരന്മാര്‍ ദുബായില്‍ നടത്തിയ ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. രാജ്യാന്തര വേദികളില്‍ മലയാളി കലാകാരന്മാരുടെ മികച്ച രചനകളെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്യൂഷന്‍ ആര്‍ട്ട് ഫൗണ്ടേഷനാണ് അന്താരാഷ്ട്ര പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രമുഖ ഇല്ലസ്‌ട്രേറ്ററും ഡിസൈനറുമായ രാമചന്ദ്രബാബുവാണ് ഉദ്ഘാടനം ചെയ്തത്. ഇ മിറാണി ചിത്രകാരന്‍ അഹമ്മദ് അല്‍ അവാദി വിശിഷ്ടാതിഥിയായിരുന്നു. ചിത്രകാരന്‍ നിസാര്‍ ഇബ്രാഹിം മുഖ്യഭാഷണം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധി ഹരിലാല്‍, ഡോ. ഷിജി അന്നാ ജോസഫ് സംസാരിച്ചു. 18 ചിത്രകാരന്മാരുടെ വ്യത്യസ്ത ശൈലികളിലുള്ള 72 ചിത്രങ്ങളാണ് ദുബായ് അല്‍ഖൂസിലെ പിക്കാസോ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിലുള്ളത്. നാസര്‍ ചപ്പാരപ്പടവ് , ബിജു പനപ്പുഴ, വി.പി സുരേശന്‍, സി.പി ദിലീപ് കുമാര്‍, ഫിദാ അബ്ദുള്‍ നാസര്‍, കെ.വി ജ്യോതിലാല്‍, എം.ദാമോദരന്‍ , പ്രകാശന്‍ കുട്ടമത്ത് , പ്രിയാഗോപാല്‍, രമേശ് നായര്‍, സന്തോഷ് ചുണ്ട, ശശികുമാര്‍ കതിരൂര്‍, സുരേഖ, നിഷാ ഭാസ്‌ക്കര്‍, ജോളി എം.സുധന്‍, ഡോ. പി.കെ ഭാഗ്യലക്ഷ്മി, പ്രിയാഗോപാല്‍ , സുമാ മഹേഷ്, റോഷ്‌നി എന്നിവരുടെ രചനകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് പ്രശസ്ത ചിത്രകാരി നിഷാ ഭാസ്‌ക്കര്‍ പറഞ്ഞു.