ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 5.4 രേഖപ്പെടുത്തിയ റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം 30 സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ നിന്ന് 148 കി.മീറ്റര്‍ കിഴക്ക് നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഒരു മിനുറ്റില്‍ താഴെയായിരുന്ന ഭൂചലനം നീണ്ടുനിന്നത്.
ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ നിന്നും ഓഫിസുകളില്‍നിന്നും പുറത്തേക്ക് ഓടിയതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.