കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി. എറണാകുളം സി.ജെ.എം കോടതിയാണ് ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചതില്‍ ജാമ്യം റദ്ദാക്കിയത്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫിസിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി.
ഡെങ്കിപനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആര്‍ഷോയുടെ വിശദീകരണം. ഹൈക്കോടതിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ഷോ വ്യക്തമാക്കി.