തലശ്ശേരി: കമ്മ്യൂണിസ്റ്റ്-ട്രേഡ് യൂണിയന്‍ നേതാവും ഡല്‍ഹി എ.കെ.ജി ഭവന്‍ ജീവനക്കാരനുമായിരുന്ന പാലയാട് ചിറക്കുനി മാണിയത്ത് സ്‌കൂളിനടുത്ത് യമുനാലയത്തില്‍കെ.ദാസന്‍ (86) നിര്യാതനായി. സി.പി.ഐ (എം) ചിറക്കുനി ബ്രാഞ്ചംഗമായിരുന്നു. അവിഭക്ത ധര്‍മടം ലോക്കല്‍കമ്മിറ്റി അംഗം, ചിറക്കുനി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 25 വര്‍ഷം ദേശാഭിമാനി ഏജന്റായിരുന്നു. ക്രൈസ്റ്റ് കോളേജ് ഭരണസമിതിയായ തലശ്ശേരി എജുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി സ്ഥാപക അംഗവും മുന്‍ വൈസ്പ്രസിഡന്റുമാണ്. ന്യൂഡല്‍ഹിയിലെ മോഡി ത്രെഡില്‍ സുപ്പര്‍ വൈസറായും ദീര്‍ഘകാലം ജോലിചെയ്തു. മൊഡി നഗറില്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ നാഷനല്‍ സെക്യുരിറ്റി ആക്ട് പ്രകാരം രണ്ട് വര്‍ഷം ജയിലിലടച്ചു. പത്ത് വര്‍ഷം ഡല്‍ഹി എ.കെ.ജി ഭവനില്‍ ജോലി ചെയ്തു. ഇ.എം.എസ്, ഹര്‍കിഷന്‍സിങ്ങ് സുര്‍ജിത്ത്, പ്രകാശ്കാരാട്ട്, സീതാറാംയെച്ചൂരി, ഇ.ബാലാനന്ദന്‍, എസ്.ആര്‍.പി എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഭാര്യ: യമുന തട്ടാലിയത്ത്. മക്കള്‍: സഞ്ജയ് (ഗള്‍ഫ്), കെ.ടി സമീര്‍ദാസ് (ദേശാഭിമാനി, കണ്ണൂര്‍), സിന്ധുദാസ്, സന്ദീപ് ദാസ് (ഡിജിറ്റല്‍ ഇലക്ട്രോണിക്സ് മേലെചമ്പാട്), സരിന്‍ദാസ് (ദാസ് ഏജന്‍സി, ചിറക്കുനി). മരുമക്കള്‍: കെ.ടി പ്രദീപ് (റിട്ട. എസ്.ഐ), സി. ശ്രീജ (പാച്ചപ്പൊയ്ക), ഷൈനി (അണ്ടലൂര്‍), രോഷ്ന (പാനുണ്ട), ഗീബ (പാലയാട്).