കോഴിക്കോട്: 26ന് കേരള കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ പ്രവാസികളും പങ്കാളികളാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ വെള്ളം സുലഭമാക്കുന്നതിനായി കുറ്റ്യാടി ഇറിഗേഷന് കീഴിലുള്ള 660 കിലോമീറ്റര്‍ കനാല്‍ 50,000 സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ശുചീകരിക്കുന്നത്. ഈ പ്രവര്‍ത്തനത്തില്‍ ജില്ലയിലെ 16 ഏരിയ കമ്മറ്റികളില്‍ നിന്നും അതാത് പ്രദേശങ്ങളില്‍ പരമാവധി പ്രവാസികള്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് സജീവ് കുമാര്‍, സെക്രട്ടറി സി.വി ഇഖ്ബാല്‍ എന്നിവര്‍ അറിയിച്ചു.