കോഴിക്കോട്: ഉപനിഷത്ത് എന്താണെന്ന് ഗ്രാഹ്യമില്ലാതിരുന്ന മലയാളിക്ക് അത് പകര്‍ന്ന് നല്‍കിയ മഹാപണ്ഡിതനായിരുന്നു സുകുമാര്‍ അഴീക്കോടെന്ന് എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് പറഞ്ഞു. ഗാന്ധിജി, സാഹിത്യം, ഉപനിഷത്ത് എന്നീ മൂന്ന് മേഖലകളിലാണ്
അദ്ദേഹം മുഴുകിയത്. എവിടെ ഗാന്ധിജിയുണ്ടോ അവിടെയാണ് സ്വര്‍ഗമെന്ന് അദ്ദേഹം വിശ്വസിച്ചു. അനീതിക്കെതിരേ മുഖം നോക്കാതെ പ്രതികരിച്ചു. ഏത് നേതാവും അഴീക്കോടിനെ ഭയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായാലും മുന്‍മുഖ്യമന്ത്രിയായാലും സിനിമാ നടനായാലും എല്ലാവര്‍ക്കും അദ്ദേഹത്തെ ഭയമായിരുന്നു. സമൂഹത്തിന് വേണ്ടി നിര്‍ഭയമായി അദ്ദേഹം പ്രതികരിച്ചു. നിരൂപകരെ മറക്കുന്ന സ്വഭാവമാണ് മലയാളിക്കുള്ളത്. നമ്മുടെ പ്രഗത്ഭരായ പല നിരൂപകരേയും നാം ഓര്‍ക്കാറില്ല. ഇതര ഭാഷകളില്‍ ഇതല്ല അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഗ്ഭടാനന്ദ മന്ദിരത്തില്‍ സംഘടിപ്പിച്ച സുകുമാര്‍ അഴീക്കോട് അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ബീന ഫിലിപ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.കെ.മൊയ്തു, എം.എ ശിഷന്‍, മനോഹര്‍ എന്‍.ഇ എന്നിവര്‍ സംസാരിച്ചു. കെ.എസ് വെങ്കിടാചലം സ്വാഗതവും അഡ്വ.രാജന്‍ നന്ദിയും പറഞ്ഞു.