അമേരിക്കയില്‍ മൂന്നിടത്ത് വെടിവയ്പ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ മൂന്നിടത്ത് വെടിവയ്പ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

  • കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളും

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്നിടത്തുണ്ടായ വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അയോവയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഒരു ജീവനക്കാരന് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയോവ സംസ്ഥാനത്തെ ഡി മോയ്ന്‍ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് വെടിവയ്പ്പുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് വെടിവയ്പ്പ് നടന്നത്. മാനസിക പ്രശ്‌നങ്ങളില്‍ യുവാക്കളെ സഹായിക്കുന്ന ഒരു മെന്റര്‍ഷിപ്പ് പ്രോഗ്രാമായ സ്റ്റാര്‍ട്ട്‌സ് റൈറ്റ് ഹിയറിനിടെയാണ് വെടിവെയ്പ്പ് നടന്നത്. ഈ പദ്ധതിക്കും നടത്തിപ്പിനും സംസ്ഥാന – ദേശീയ നേതാക്കളുടെ പിന്തുണയുണ്ട്. സ്റ്റാര്‍ട്ട്‌സ് റൈറ്റ് ഹിയര്‍ സ്ഥാപകന്‍ വില്‍ ഹോംസാണ് കൊല്ലപ്പെട്ട മറ്റൊരാളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വെടിവയ്പ്പിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ മാറി മാക്റേ പാര്‍ക്കിന് സമീപം അക്രമിയുടെ വാഹനം തടഞ്ഞെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു.

അതുപോലെ, കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയിലെ രണ്ടു ഫാമുകളിലാണ് മറ്റു രണ്ടു വെടിവയ്പ്പുകളുണ്ടായത്. വെടിവയ്പ്പില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. അയോവയില്‍ വെടിവയ്പ്പ് നടത്തിയ വ്യക്തി തന്നെയാണ് ഇവിടെയും ആക്രമണം നടത്തിയതെന്നാണ് നിഗമനം.

കുറച്ചു നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് യു.എസ്.എയില്‍ വീണ്ടും വെടിവയ്പ്പുണ്ടായത്. കാലിഫോര്‍ണിയയിലെ ഒരു ചൈനീസ് റസ്റ്റോറന്റിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച രാത്രി ആദ്യ ആക്രമണം നടന്നത്. ഈ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടുകയും പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പോലിസ് പിന്തുടര്‍ന്നെങ്കിലും ഇയാളെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച ലുയീസിയാന സംസ്ഥാനത്തെ ബാറ്റണ്‍ റൂഷ് നഗരത്തില്‍ നടന്ന മറ്റൊരു വെടിവെയ്പ്പില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ഈ അക്രമം നടത്തിയ ആളെ പോലിസ് അന്വേഷിക്കുന്നതിനിടെയാണ് അയോവ സംസ്ഥാനത്ത് വെടിെവപ്പുണ്ടായത്.

Share

Leave a Reply

Your email address will not be published. Required fields are marked *