35ാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്; പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കള്‍

35ാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്; പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കള്‍

കോഴിക്കോട്: സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി വെസ്റ്റ്ഹില്‍ ഡയമണ്ട് ജൂബിലി മെമ്മോറിയല്‍ 35ാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് മത്സരത്തില്‍ പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ എച്ച്.എസ് തൃശൂരിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 44-43. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.എം.രാജന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് കമ്മിറ്റി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ ഡോ.എസ് ജയശ്രീ റോളിങ്ങ് ട്രോഫി വിതരണം ചെയ്തു.  സാഹിത്യകാരന്‍ യു.കെ കുമാരന്‍ മുഖ്യാതിഥിയായി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന, കഴിഞ്ഞ 35 വര്‍ഷവും ബാസ്‌ക്കറ്റ്ബാള്‍ ടൂര്‍ണമെന്റിന് നേതൃത്വം കൊടുത്ത കായിക അധ്യാപകന്‍ സോണി തോമസിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് യു.കെ.കുമാരന്‍ ആദരിച്ചു. ഡോ.എസ്. ജയശ്രി ഉപഹാരം നല്‍കി. പി.ടി.എ.പ്രസിഡന്റ് പ്രമോദ് മോവനാരി, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ കെ.കെ മേഴ്‌സി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിനി എം.കുര്യന്‍, കൗണ്‍സിലര്‍ അനുരാധ തായാട്ട് ജിന്റോ ചെറിയാന്‍, എം.അരവിന്ദന്‍, കെ.അരവിന്ദന്‍, ഷീജ സുരേഷ്, സോണി തോമസ് സംസാരിച്ചു. അഞ്ചാമത് നവതി മെമ്മോറിയല്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്ബാള്‍ (അണ്ടര്‍ 14) ടൂര്‍ണമെന്റില്‍ വിജയികളായവര്‍ക്ക് സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലില്ലി ട്രോഫി നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *