സൈനിക ഉപഭോക്തൃ സമിതി രൂപീകരിച്ചു

സൈനിക ഉപഭോക്തൃ സമിതി രൂപീകരിച്ചു

കോഴിക്കോട്: സൈനിക ഉപഭോക്തൃ സമിതി രൂപികരിച്ചു. സൈനിക വെല്‍ഫെയര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമിതി രൂപീകരണ യോഗം 1962 വാര്‍ വെറ്ററന്‍ ഗോപാലന്‍ നായരും സെക്കന്റ് വാര്‍ വെറ്ററന്‍ പരേതനായ മാധവന്‍ നായരുടെ ഭാര്യ ബാലാമണി അമ്മയും ഭദ്രദീപം തെളിയിച്ച്‌കൊണ്ട് ഉദ്ഘാടനം ചെയ്തു. ഇ.സി.എച്ച്.എസ് , സി.എസ്.ഡി കാന്റീന്‍ എം പാനല്‍ ഹോസ്പിറ്റലിലും വിമുക്തഭടന്മാരും ആശ്രിതരും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും, നിയമപരമായി നേരിടുന്നതിനും, വിമുക്ത ഭടന്മാരുടേയും ആശ്രിതരുടെയും ഉന്നമനത്തിനു വേണ്ടിയാണ് സൈനിക ഉപഭോക്തൃ സമിതി രൂപീകരിച്ചത്. ഭാരവഹികളായി മുരളീധര ഗോപാലാന്‍ (കൊയിലാണ്ടി)-രക്ഷാധികാരി, പ്രസിഡന്റ്: വിശ്വനാഥന്‍.എ (വടകര),വൈസ് പ്രസിഡന്റുമാര്‍: രാജന്‍.എ (പാലയാട്), ജയരാജന്‍ ടി.വിസ(അത്തോളി), ജനറല്‍ സെക്രട്ടറി: ഗിരീഷ്. പി (വേങ്ങേരി), ജോ.സെക്രട്ടറിമാര്‍: സുനില്‍ ബാബു (വടകര), രാധാകൃഷ്ണന്‍ (മുചുകുന്ന്), ദേവദാസന്‍.സി (പെരുവയല്‍), ട്രഷറര്‍: അരവിന്ദാക്ഷന്‍ നായര്‍ (മാവൂര്‍), 21 അംഗ എക്‌സിക്യൂട്ടിവ് മെമ്പര്‍മാരേയും തിരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *