സി.പി കുമാരന്റെ നവതി ആഘോഷം സംഘടിപ്പിച്ചു

സി.പി കുമാരന്റെ നവതി ആഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടെ മുതിര്‍ന്ന ശ്രീനാരായണീയനും കേരള ഗാന്ധി കെ.കേളപ്പന്റെ ശിഷ്യനുമായ സി.പി കുമാരന്റെ നവതി ആഘോഷം സംഘടിപ്പിച്ചു. അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന നവതി സമാദരണ ചടങ്ങിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ നിര്‍വഹിച്ചു. ത്യാഗ ധനന്‍മാരായ പൊതുപ്രവര്‍ത്തകരെ ആദരിക്കുന്നതിലൂടെ സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. മുന്‍ മേയര്‍ സി.ജെ റോബിന്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ എ.പി മുരളീധരന്‍, അഡ്വ.മഞ്ചേരി സുന്ദര്‍രാജ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.വി ബാബുരാജ്, ഡോക്ടര്‍ മിലി മോനി, അഡ്വ.എം.രാജന്‍, പി. കെ ഭരതന്‍, കെ.ബിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *