സാമൂഹിക പ്രതിബദ്ധത സഹകരണത്തിന്റെ മുഖമുദ്ര: സി.പി ജോണ്‍

സാമൂഹിക പ്രതിബദ്ധത സഹകരണത്തിന്റെ മുഖമുദ്ര: സി.പി ജോണ്‍

ചെറുതോണി: സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തിക്കേണ്ട മേഖലയാണ് സഹകരണ മേഖലയെന്നും അതിന് അപചയം സംഭവിക്കുമ്പോഴാണ് കരുവന്നൂര്‍ പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും സി.പി ജോണ്‍ പറഞ്ഞു. കേരളാ സഹകരണ ഫെഡറേഷന്‍ ഏഴാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരതമ്യേന ചെറിയ രാജ്യങ്ങളായ ന്യൂസിലാന്‍ഡ് , നെതര്‍ലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ വലിയ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം നമ്മള്‍ മനസിലാക്കണം. ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ച സഹകരണ നിയമത്തിലെ ഭേദഗതികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.പി സാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.രാജീവ് സ്വാഗതം പറഞ്ഞു. പ്രീമ മനോജ്, കൃഷ്ണന്‍ കോട്ടുമല, വി.കെ രവീന്ദ്രന്‍, കെ.സുരേഷ് ബാബു, ഡി. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ ചെയര്‍മാനായി സി.എന്‍ വിജയകൃഷ്ണനേയും ജനറല്‍ സെക്രട്ടറിയായി എം.പി സാജുവിനേയും 21 അംഗ എക്‌സിക്യൂട്ടീവിനേയും 65 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *