‘വിധവകളുടെ പുനര്‍വിവാഹത്തിനുള്ള സാമ്പത്തിക സഹായം ഒരു ലക്ഷമായി ഉയര്‍ത്തണം’

‘വിധവകളുടെ പുനര്‍വിവാഹത്തിനുള്ള സാമ്പത്തിക സഹായം ഒരു ലക്ഷമായി ഉയര്‍ത്തണം’

തൃശൂര്‍: സാമൂഹ്യവും സാമ്പത്തികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന വിധവകള്‍ക്ക് ബ്ലോക്ക് തലത്തില്‍ സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കണമെന്ന് വിധവ സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ സംഗമം ആവശ്യപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകന്‍ കരീംപന്നിത്തടം ഉദ്ഘാടനം ചെയ്തു. വിധവാ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ലതാ ശശി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ക്ഷമാദേവി മുഖ്യപ്രഭാഷണം നടത്തി. വിധവകളുടെ പുനര്‍വിവാഹത്തിനുള്ള സാമ്പത്തിക സഹായം ഒരു ലക്ഷമായി ഉയര്‍ത്തണമെന്നും, വരുമാനം നോക്കാതെ മുഴുവന്‍ വിധവകള്‍ക്കും പെന്‍ഷന്‍ ആരംഭിക്കണമെന്നും യോഗം ഉന്നയിച്ചു. വിധവ സംരക്ഷണ സമിതി ജില്ലാ ഭാരവാഹികളായ സെക്രട്ടറി കെ.പി വിലാസിനി, ശാന്ത പൊതുരുത്തി, വി.സെല്‍വി, എ.ആര്‍ ജയന്തി, എം.വി ആലിസ്, കെ.എ ഷീജ എന്നിവര്‍ പ്രസംഗിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *