മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: മൂവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ കനാല്‍ ഇടിഞ്ഞുവീണു. 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞുവീണത്. സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാല്‍ പൊട്ടിയ വെള്ളം ഇരച്ചെത്തുകയായിരുന്നു. മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി പ്രൊജക്ടിന്റെ ഭാഗമായുള്ള കനാലാണ് തകര്‍ന്നത്. കനാല്‍ തകര്‍ന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. നിറയെ വെള്ളമുണ്ടായിരുന്ന കനാല്‍, ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ് ഇടിഞ്ഞ് റോഡില്‍ വീണത്. കാര്‍ കടന്നുപോയതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്.

അപകടം നടന്ന സമയത്ത് പ്രദേശത്തും സമീപത്തെ റോഡിലും ആരുമുണ്ടാകാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്. കനാല്‍ തകര്‍ന്ന് റോഡിലേക്കിരമ്പി വന്ന വെള്ളം എതിരെയുള്ള വീടിനുമുറ്റത്തേക്ക് കയറുന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. മണിക്കൂറുകളോളം ശ്രമിച്ച ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. നേരത്തെയും ഈ കനാല്‍ തകര്‍ന്നിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *