മാഹിയില്‍ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു

മാഹിയില്‍ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു

മാഹി: പുതുച്ചേരി ജി.എസ്.ടി അധികൃതര്‍ മാഹി ടൗണിലെ രണ്ട് കടകളില്‍ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ മാഹി, പള്ളൂര്‍, പന്തക്കല്‍ പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചക്ക് ശേഷം കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. പുതുച്ചേരിയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം മയ്യഴിയിലെ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. റെയ്ഡില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മണിക്ക് മാഹി സിവില്‍ സ്റ്റേഷന് മുന്നില്‍ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തും. റെയ്ഡ് തുടര്‍ന്നാല്‍ വ്യാപാരികളുടെ അതിജീവന പ്രശ്‌നമായി കണ്ട് അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് സമിതി ചെയര്‍മാന്‍ കെ.കെ അനില്‍കുമാര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *