കോഴിക്കോട്: നേതാജി സുഭാഷ് ചന്ദ്രബോസ് സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നേതാജിയുടെ 126ാമത് ജന്മദിനം ആഘോഷിക്കുകയും നേതാജി അനുസ്മരണ സമ്മേളനം നടത്തുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായകരില്‍ പ്രമുഖനായ നേതാജിയുടെ ജീവിതചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹത്തെ ഇന്ത്യാ ചരിത്രത്തിലെ ചിരഞ്ജീവിയായി പ്രഖ്യാപിക്കണമെന്നും അനുസ്മരണ സമ്മേളനം ഐക്യകണ്ഠേന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഡോക്ടര്‍ ടി.എം രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഫോറം വൈസ് പ്രസിഡന്റ് ടി.എ.സി ബാബു അധ്യക്ഷത വഹിച്ചു. നേതാജി പ്രഥമ ദേശീയ പുരസ്കാര ജേതാവ് അരവിന്ദാക്ഷന്. കെ.ടി മുഖ്യാതിഥിയായി, ആര്.കെ വേലായുധന് മുഖ്യ പ്രഭാഷണം നടത്തി. റിട്ട. സുബേദാര്‍ കെ.കെ ചന്ദ്രന്, കെ.പ്രേം കുമാര്‍ , കെ. ആര്. വേണുഗോപാലകുറുപ്പ് , ടി. പ്രകാശിനി തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കെ. ശോഭന സ്വാഗതവും ഫോറം ട്രഷറര്‍ എഴുത്തുപള്ളി മനോഹരന് നന്ദിയും പറഞ്ഞു.