നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു

പെരുവയല്‍:ഫോര്‍വേഡ് ബ്ലോക്ക് പെരുവയല്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ടി.യുസി.സി ജില്ലാ സെക്രട്ടറിയുമായ മൊയ്തീന്‍ കുറ്റിക്കാട്ടൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദേശസ്‌നേഹം ഉള്‍ക്കൊണ്ട് രാജ്യപുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം ഉദാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യാസര്‍ അറഫാത്ത്, അസ്‌കര്‍ കെ.പി, അമിനാസ്, ബിജു, ഷാഹുല്‍ ഹമീദ്, അസര്‍ ടി.പി, സിറാജ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *