തലശ്ശേരി: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം പിടികൂടി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ റോഡരികിലെ കലുങ്കിനടിയില്‍ പ്ലാസ്റ്റിക്ക് സഞ്ചികളില്‍ സൂക്ഷിച്ച തമ്പാക്ക്, പാന്‍പരാഗ്, ഹാന്‍സ്, പാന്‍മസാലകള്‍ തുടങ്ങി 750 ഓളം പായ്ക്കറ്റുകളാണ് ബി.ഡിവിഷന്‍ ഹെല്‍ത്ത് വിഭാഗം എച്ച്.ഐ കെ. അജിതകുമാരി, ജെ.എച്ച്.ഐ.ബി അനില്‍കുമാര്‍ എന്നിവര്‍ കണ്ടെടുത്തത്. ആവശ്യക്കാര്‍ക്ക് മൊബൈല്‍ ഫോണിലൂടെയാണ് വിവരങ്ങളും സാധനങ്ങളും കൈമാറുന്നത്. കഴിഞ്ഞദിവസം ഇതരസംസ്ഥാനക്കാരായ രണ്ടുപേരെയാണ് പിടികൂടിയത്. മാര്‍ക്കറ്റ് പരിസരം, കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് വന്‍തോതിലുള്ള പുകയില വില്‍പന നടത്തുന്നത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. പിടിച്ചെടുത്ത പുകയില ഉല്‍പന്നങ്ങള്‍ നശിപ്പിച്ചു. പിടികൂടിയാല്‍ കടയുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദ് ചെയ്യുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. പ്രമോദ് അറിയിച്ചു.