നാദാപുരം: ഏഴാം വാര്‍ഡില്‍ രണ്ടും ഒമ്പതാം വാര്‍ഡില്‍ ഒരു അഞ്ചാംപനി കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ആകെ 39 കേസുകള്‍ ആയി. നാളെ രാവിലെ ഒമ്പത് മണിക്ക് അഞ്ചാം പനികെതിരേയുള്ള ‘എം.ആര് വാക്സിന് സത്യവും മിഥ്യയും’ എന്ന പേരില്‍ ഒരു ടേബിള്‍ ടോക്ക് ആറാം വാര്‍ഡില്‍ തെരുവന്പറമ്പത്ത് വച്ച് നടത്താന്‍ തീരുമാനിച്ചു. പ്രസ്തുത പരിപാടിയില്‍ ഡോക്ടര്‍മാര്‍ വാക്സിന് സംബന്ധിച്ച് പൊതു ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ്. നിലവില്‍ താലൂക്ക് ആശുപത്രിയില്‍ ഐസൊലോഷന്‍ വാര്ഡിുള്ള രണ്ടു കുട്ടികളെ ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ വടകര താലൂക്ക് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു.