നാഗരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക: മന്ത്രി വി. അബ്ദുറഹ്‌മാന്‍

നാഗരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക: മന്ത്രി വി. അബ്ദുറഹ്‌മാന്‍

കുന്ദമംഗലം: നാഗരിക മൂല്യങ്ങളെ എക്കാലത്തും ഉയര്‍ത്തിപ്പിടിക്കണമെന്നും നാഗരിക ബോധങ്ങളെ സംരക്ഷിക്കണമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍. മര്‍കസ് ശരീഅഃ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഇഹ്യാഉസ്സുന്ന ആര്‍ട്‌സ് ഫെസ്റ്റ് ‘ഖാഫ്’ അഞ്ചാം എഡിഷനോടനുബന്ധിച്ച് നഗരസൗന്ദര്യം ആഘോഷിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറില്‍ അഡ്വ. കെ.എം ബഷീര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, എ.കെ അബ്ദുല്‍ മജീദ്, അഡ്വ. ശംവീല്‍ നൂറാനി വിഷയാവതരണം നടത്തി. പ്രമേയത്തിലൂന്നി മത്സരങ്ങള്‍, മിനി എക്‌സ്‌പോ എന്നിവയും സംഘടിപ്പിച്ചു.

നാല് ടീമുകളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച ‘ഖാഫ്’ അര്‍ട്‌സ് ഫെസ്റ്റില്‍ ഫെര്‍ഗാന, ഉര്‍ദുന്‍, അഗാദിര്‍ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സമാപന സംഗമത്തില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, സയ്യിദ് ശിഹാബുദ്ദീന്‍ ജീലാനി, അബ്ദുള്ള സഖാഫി മലയമ്മ, ബഷീര്‍ സഖാഫി കൈപ്പുറം, അബ്ദുറഹ്‌മാന്‍ സഖാഫി വാണിയമ്പലം, അബ്ദുല്‍ കരീം ഫൈസി, സയ്യിദ് ഹാഷിര്‍ ബുഖാരി, സഫ്വാന്‍ കോട്ടക്കല്‍, അബ്ദുല്‍ വാഹിദ് അദനി, മുഹമ്മദ് ടി.സി ആക്കോട് സംബന്ധിച്ചു. റുഷ്ദ് വേങ്ങര, ഫായിസ് മണ്ണാര്‍ക്കാട്, സലീം ബദ്രാവദി, ഉനൈസ് സഅദി, ശിബിലി മഞ്ചേരി, അബ്ദുല്‍ ബാരി പെരിമ്പലം തുടങ്ങിയവര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സിദ്ദീഖ് മൂസ വിജയികള്‍ക്ക് ഉപഹാരം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *