ജമ്മുവിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും: രാഹുല്‍ ഗാന്ധി

ജമ്മുവിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും: രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിരുന്നു. പ്രത്യേക പദവി തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ ഉള്ള സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് ജമ്മുകശ്മീരെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സംസ്ഥാനം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ കശ്മീര്‍ ജനത നിലവില്‍ നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനമാണ് കശ്മീരില്‍. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരിലെത്തിയിരിക്കുകയാണ് യാത്ര. 2022 സെപ്റ്റംബറില്‍ ആരംഭിച്ച യാത്ര ഈ മാസം 30നാണ് അവസാനിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *