ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്‍ 16ാം വാര്‍ഷിക ദിനം ആചരിച്ചു

ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്‍ 16ാം വാര്‍ഷിക ദിനം ആചരിച്ചു

വട്ടക്കിണര്‍: ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്‍ 16ാം വാര്‍ഷികദിനം ആചരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വിജയഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഹാരിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി. എന്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഡോക്ടര്‍ കെ. ദിവാന്‍, ട്രഷറര്‍ പി.ആദം, മുന്‍ സെക്രട്ടറി പി.എം മുഹമ്മദ് ഹര്‍ഷാദ്, മുഖ്യരക്ഷാധികാരികളായ എം.കെ അബുബക്കര്‍ യു. സുകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. നല്ലപ്രവര്‍ത്തകരായി തെരഞ്ഞെടുത്ത ഫൗസിയ ഉമ്മര്‍, അസ്മ റഹ്‌മാന്‍ എന്നിവര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം. കെ ഷഫീക് നല്‍കി. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജിജില്‍ വിജയ് ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സി.പി.എം അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ് സ്വാഗവും ജനറല്‍ കണ്‍വീനര്‍ റഫീഖ് വാടിയില്‍ നന്ദിയും പറഞ്ഞു. ശേഷം കലാപരിപാടികള്‍ നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *