ചെറുതോണി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലവതരിപ്പിച്ച ബില്ലും പിണറായി സര്‍ക്കാര്‍ അസംബ്ലിയിലവതരിപ്പിച്ച ബില്ലും സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്‍ ഏഴാം സംസ്ഥാന സമ്മേളനം ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനതീതമായി സഹകരണത്തെ കാണാന്‍ ബി.ജെ.പിയും സി.പി.എമ്മും തയ്യാറാകണം. ഈ രംഗത്തെ ധൂര്‍ത്തും അഴിമതിയും ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മികച്ച സഹകാരികളായി തിരഞ്ഞെടുക്കപ്പെട്ട കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ.അബ്ദുറഹ്‌മാന്‍ എന്നിവരെ സമ്മേളനം ആദരിച്ചു. എം.പി സാജു, കൃഷ്ണന്‍ കോട്ടുമല, വി.കെ രവീന്ദ്രന്‍, പ്രീമ മനോജ്, കെ.സുരേഷ് ബാബു, കെ.എ.കുര്യന്‍ എന്നിവര്‍ സംസാരിച്ചു.